Wednesday, November 2, 2011

സിരി


സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വജ്രായുധം





അടിക്കുമ്പോള്‍ മര്‍മത്തില്‍ വേണം എന്ന് പറയാറുണ്ടല്ലോ. ഐഫോണ്‍ 4 എസിലെ സിരി(Siri) എന്ന സങ്കേതം വഴി ഗൂഗിളിനെതിരെ ആപ്പിള്‍ അതാണ് ചെയ്തിരിക്കുന്നത്. 'സിരിയാണ് സെര്‍ച്ചിന്റെ ഭാവി' എന്നാണ് പുതിയ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, വെബ്‌സെര്‍ച്ചിന്റെ പര്യായമായ ഗൂഗിളിന്റെ ഭാവിയോ? അവിടെയാണ് ആപ്പിളേല്‍പ്പിച്ചിരിക്കുന്ന ആഘാതമെത്രയെന്ന് വ്യക്തമാവുക.

എന്താണ് സിരി, അതെന്തിന് ഗൂഗിളിന് ഭീഷണിയാകണം-ഇങ്ങനെയൊക്കെയാകാം വായനക്കാരുടെ മനസിലുണരുന്ന സംശയങ്ങള്‍. സംഭവം ഐഫോണ്‍ 4 എസിലെ പുതിയൊരു സര്‍വീസാണ്, ഒരു ഡിജിറ്റല്‍ സഹായി. യഥാര്‍ഥ സഹായി ഒരാള്‍ക്ക് എന്തൊക്കെയാണോ അതുപോലെയാണ് സിരി എന്ന് ആപ്പിള്‍ പറയുന്നു.

മുന്നിലുള്ള വ്യക്തിയോടെന്ന പോലെ നിങ്ങള്‍ക്ക് സിരിയുടെ സഹായത്തോടെ ഐഫോണിനോട് സംസാരിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംശയമുള്ള കാര്യങ്ങള്‍ ഫോണ്‍ നിങ്ങളോട് തിരിച്ച് ചോദിച്ചു മനസിലാക്കും. എന്നിട്ട് നിങ്ങളുടെ ആവശ്യം നിറവേറ്റും.

ഒരു ഉദാഹരണം നോക്കുക-


നിങ്ങള്‍ ഫോണിനോട് പറയുന്നു : 'എന്റെ സഹോദരന് നാളെ ഒരു ഈമെയില്‍ അയയ്ക്കണം'

ഉടന്‍ വന്നു ഫോണിന്റെ ചോദ്യം : 'ഏത് സഹോദരന്‍'

നിങ്ങളുടെ മറുപടി : 'മൂത്ത സഹോദരന്‍, അരുണിന്'.

ഫോണിന്റെ ചോദ്യം : 'നാളെ ഏത് സമയത്താണ് ഈമെയില്‍ അയയ്‌ക്കേണ്ടത്'.

നിങ്ങളുടെ മറുപടി : 'രണ്ടുമണിക്ക്'

ഫോണിന് കൂടുതല്‍ അറിയണം : 'എന്താണ് വിഷയം'.

എന്താണ് ഈമെയിലിന്റെ ഉള്ളടക്കമെന്ന് പറയുന്നത് ഫോണ്‍ സന്ദേശമായി സൂക്ഷിക്കുന്നു, നാളെ പറഞ്ഞ സമയത്ത് അയയ്ക്കാന്‍!



ഇനി മറ്റൊരു ഉദാഹരണം-


വീട്ടമ്മയായ ലക്ഷ്മി അമേരിക്കയില്‍ കുടിയേറിയിട്ട് കുറെ കാലമായി. കേരളപാചകമൊന്നും വലിയ വശമില്ല. സാമ്പാര്‍ ഉണ്ടാക്കാമെന്ന് ഒരുദിവസം തീരുമാനിച്ചു. ചെറിയ ധാരണയുണ്ട്. പച്ചക്കറികളൊക്കെ എടുത്തുവെച്ചപ്പോള്‍ സംശയമായി, ശരിയാകുമോ. ഉടന്‍ മേശപ്പുറത്തിരുന്ന ഐഫോണ്‍ 4 എസ് എടുത്ത് സിരി ഓണ്‍ ചെയ്തിട്ട് ചോദിച്ചു- 'സാമ്പാറിന് എന്തൊക്കെ വേണം'.

ലക്ഷ്മിയുടെ ചോദ്യത്തിന് സിരി ഒരു മറുചോദ്യമാണുന്നയിച്ചത് - 'പച്ചക്കറിയുടെ കാര്യമോ, മസാലക്കൂട്ടിന്റെ കാര്യമോ'.

മസാലക്കൂട്ട് പ്രശ്‌നമില്ല, സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സാമ്പാര്‍ പൗഡറിന്റെ ബലത്തിലാണ് സാഹസത്തിന് ലക്ഷ്മി ഒരുങ്ങിയത് തന്നെ.

'പച്ചക്കറിയുടെ കാര്യം'-ലക്ഷ്മി മറുപടി നല്‍കി.

'എത്രപേര്‍ക്ക് വേണ്ടിയാണ് സാമ്പാര്‍'-സിരിയുടെ ചോദ്യം വീണ്ടും.

'നാലുപേര്‍ക്ക് കഴിക്കാന്‍'-ലക്ഷ്മി മറുപടി നല്‍കി.

'ഒരു നിമിഷം കാക്കൂ, ഞാന്‍ ഒന്ന് നോക്കിക്കൊള്ളട്ടെ'-സിരി പറഞ്ഞു

ഏതാനും നിമിഷങ്ങള്‍ക്കകം സിരി വെബ്ബിലൂടെ ഊളിയിട്ട് വിശദീകരണവുമായ എത്തി-വെണ്ടക്ക ഇത്ര ഗ്രാം, നേന്ത്രക്കായ ഇത്ര, മുരിങ്ങയ്ക്ക ഇത്ര, അങ്ങനെ എല്ലാം!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതയുപയോഗിച്ചാണ് സിരി പ്രവര്‍ത്തിക്കുന്നത്. ചോദിക്കുന്ന ചോദ്യം മനസിലാക്കുക മാത്രമല്ല, നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് പോലും തിരിച്ചറിഞ്ഞ് ഉത്തരങ്ങള്‍ നല്‍കാന്‍ സിരിക്ക് കഴിയുമെന്ന് ആപ്പിള്‍ പറയുന്നു. വെബ്ബിലും ഓണ്‍ലൈന്‍ സര്‍വീസുകളിലും സെര്‍ച്ച് ചെയ്തും, ഫോണിലെ വിവരങ്ങള്‍ നോക്കിയും നൊടിയിടയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിന് സിരി മറുപടി നല്‍കും.

ഒരാള്‍ പുതിയൊരു സഹായിയെ നിയമിച്ചാല്‍ സാധാരണഗതിയില്‍ എന്താണ് സംഭവിക്കുക. അയാളുടെ രീതികളും പ്രവര്‍ത്തനവും സംസാരവും മറ്റും മനസിലാക്കാന്‍ ആ സഹായി കുറച്ചു സമയമെടുക്കും. സിരിയുടെ കാര്യവും വ്യത്യസ്തമല്ല. ഫോണ്‍ ഉപഭോക്താവിന്റെ സംഭാഷണരീതികളും മറ്റും ഓരോ ദിവസം ചെല്ലുന്തോറും സിരി കൂടുതല്‍ കൂടുതല്‍ മനസിലാക്കും.

ഐഫോണ്‍ 4 എസിലെ എ5 ഡ്യുവല്‍കോര്‍ ചിപ്പിന്റെയും ത്രിജി, വൈഫൈ നെറ്റ്‌വര്‍ക്കുകളുടെയും ആപ്പിള്‍ ഡേറ്റ സെന്ററുകളുടെയും സഹായത്തോടെയാണ്, ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് നൊടിയിടയില്‍ സിരി മറുപടി നല്‍കുക. ഐഫോണ്‍ 4 എസിലുള്ളത് ബീറ്റ വേര്‍ഷനാണ്.

ഐഫോണിലെ തേഡ്പാര്‍ട്ടി ആപ്പ്‌സ് (ആപ്ലിക്കഷനുകള്‍) തത്ക്കാലം സിരി ഉപയോഗിക്കുന്നില്ല. ഫോണ്‍ (കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും), ഫെയ്‌സ്‌ടൈം (ഐഫോണിലെ വീഡോയ കോള്‍ സംവിധാനം), മ്യൂസിക്, മെയില്‍, മെസേജ്, കലണ്ടര്‍, നോട്ട്‌സ്, കോണ്ടാക്ടുകള്‍, കാലാവസ്ഥ, സ്‌റ്റോക്ക്‌സ്, വെബ് സെര്‍ച്ച് (സഫാരി, മാപ്‌സ്, ഗൂഗിള്‍), ഫൈന്‍ഡ് മൈ ഫ്രണ്ട്‌സ്, അലാറാം/വേള്‍ഡ് ക്ലോക്ക്/ടൈമര്‍, വിക്കിപീഡിയ, വൂള്‍ഫ്രേം ആല്‍ഫ (ഗണിതത്തിന്) എന്നിവയാണ് സിരിയുടെ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.

നിലവില്‍ മൂന്ന് ഭാഷകളില്‍ മാത്രമേ സിരിയുടെ സേവനം ലഭ്യമാക്കിയിട്ടുള്ളു-ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകളില്‍. ജര്‍മനിയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും സിരി 'സ്ത്രീ'യാണെങ്കില്‍ (എന്നുവെച്ചാല്‍, സ്ത്രീശബ്ദമാണ് സിരിക്ക്), ബ്രിട്ടീഷ് ഇംഗ്ലീഷിലും ഫ്രഞ്ചിലും സിരി 'പുരുഷനാ'ണ് ! 'ലിംഗമാറ്റ'ത്തിന് സിരിയില്‍ സാധ്യതയില്ല.

പെന്റഗണില്‍ നിന്ന് ആപ്പിളിലേക്ക്

യു.എസ്.പ്രതിരോധ ഏജന്‍സിയായ പെന്റഗണിന് കീഴിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ടില്‍ (ഡിഎആര്‍പിഎ) ആണ് സിരി സങ്കേതത്തിന്റെ തുടക്കമെന്ന് 'ദി മാക്‌മോബ്' സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

യുദ്ധമേഖലകളിലെ വിവിധ ഭീഷണികള്‍ സ്വയം മനസിലാക്കി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രതികരിക്കാന്‍ കഴിവുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കായിരുന്നു സിരി ആവിര്‍ഭവിച്ചത്. അതിനുള്ള പദ്ധതി ഡിഎആര്‍പിഎ 2003 ല്‍ ആരംഭിച്ചു. ശ്രി ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ഡിഎആര്‍പിഎ ഈ പദ്ധതിക്കായി ഫണ്ട് നല്‍കിയത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പിഎഎല്‍)
 എന്ന പേരിലായിരുന്നു പ്രോജക്ടിന്റെ ആരംഭം. 2009 വരെ അത് നടന്നു. മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഉള്‍പ്പെട്ട 'കോഗ്നെറ്റിവ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) എന്ന സംരംഭമായിരുന്നു പിഎഎല്ലില്‍ പ്രധാനമായും നടന്നത്.

ശ്രി ഇന്റര്‍നാഷണല്‍ രൂപപ്പെടുത്തിയ സങ്കേതം സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്നില്ല. 'സിരി' (Siri) എന്ന പേരില്‍ സ്വതന്ത്രമായ ഒരു കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി 2007 ല്‍ ശ്രി ഇന്റര്‍നാഷണല്‍ ആരംഭിച്ചു. സൈനികാവശ്യത്തിന് രൂപപ്പെടുത്തിയ സങ്കേതത്തിന്റെ സഹായത്തോടെ 2010 ഫിബ്രവരിയില്‍ സിരി കമ്പനി ഐഫോണ്‍ 3ജിഎസിന് വേണ്ടി ഒരു ആപ്പ്‌സ് പുറത്തിറക്കി.

സ്വാഭാവികമായും അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ദൃഷ്ടിയില്‍ സിരി ആപ്ലിക്കേഷന്‍ പെട്ടു. രണ്ടുമാസം കഴിഞ്ഞ്, 2010 ഏപ്രിലില്‍ ആപ്പിള്‍ സിരിയെ സ്വന്തമാക്കി-എത്ര തുക നല്‍കി എന്നത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അടുത്ത ഒന്നരവര്‍ഷത്തോളം, സിരിയെക്കൊണ്ട് ആപ്പിള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് ടെക് ലോകം അത്ഭുതം കൂറി. ഒടുവില്‍ ഐഫോണ്‍ 4 എസിന്റെ 'ആത്മാവാ'യി സിരി എത്തിയപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.....ആപ്പിള്‍ ഏവരെയും കടത്തിവെട്ടിയിരിക്കുന്നു. 

ഗൂഗിള്‍ എന്തുകൊണ്ട് ഭയക്കണം

സിരിയുടെ വരവോടെ, മൊബൈല്‍ സങ്കേതങ്ങളുടെ കാര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെ ആപ്പിള്‍ കുറഞ്ഞത് രണ്ടുവര്‍ഷം പിന്നിലാക്കിയെന്നാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധനും സിരി ബോര്‍ഡ് മെമ്പറുമായ ഗാരി മോര്‍ഗെന്താലെര്‍ അഭിപ്രായപ്പെടുന്നത്. ഭാവിയെ രൂപപ്പെടത്തുന്ന കാര്യത്തില്‍ ആപ്പിള്‍ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു എന്നാണ് ഇതിനര്‍ഥം.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ മാത്രമല്ല, ഗൂഗിളിന്റെ നട്ടെല്ലായ സെര്‍ച്ചിനും സിരി വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സെര്‍ച്ചിന്റെ ഭാവിയാണ് സിരിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അവര്‍ പറയുന്നു. സെര്‍ച്ചിന്റെ ഭാവി ഗൂഗിളല്ല സിരിയാണ് എന്നല്ലേ ഇതിനര്‍ഥം.

ഏവരും സമ്മതിക്കുന്ന കാര്യം കമ്പ്യൂട്ടിങിന്റെ ഭാവി മൊബൈലിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. ഇതിനര്‍ഥം, വെബ് ബ്രൗസിങ്, സെര്‍ച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളൊക്കെ ഭാവിയില്‍ കൂടുതല്‍ നടക്കുക മൊബൈലിലാകും എന്നാണ്. അവിടെ സിരി താരമാകുമ്പോല്‍, ഗൂഗിളിന് തീര്‍ച്ചയായും വെല്ലുവിളിയാകും.

ക്ലിക്ക്, ടാപ്പ്, ടച്ച് മുതലായ സംഗതികളൊന്നും സിരിയില്‍ ആവശ്യമില്ല. കാര്യങ്ങള്‍ സിരിയോട് പറഞ്ഞാല്‍ മതി. ക്ലിക്ക് മൂല്യംവെച്ച് പരസ്യവരുമാനം കണക്കാക്കുന്ന ഗൂഗിളിന് തന്നെയാകും, ഈ പുതിയ മാറ്റവും തലവേദന സൃഷ്ടിക്കുക. ഗൂഗിളും മാറേണ്ടി വരുമെന്നര്‍ഥം.....ഒരുപക്ഷേ, ആ മാറ്റത്തിനുള്ള വഴികാട്ടിയായിരിക്കാം സിരി.



                                                                                                                        thanxxx to mathruboomi..
    

Saturday, May 14, 2011

ഇന്റര്‍ നെറ്റും നമ്മുടെ കുട്ടികളും ....


കുട്ടികള്ക്കെ തിരെയുള്ള ലൈംഗികത എല്ലാ രാജ്യങ്ങളിലും വിലക്കിയതാണ്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണിത്. എന്നിട്ടും, ഇന്റര്നെ്റ്റ് ലോകത്ത് കുട്ടികള്ക്കെ തിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്വര്ധിനച്ചുവരികയാണ്. സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളിലായാലും ചാറ്റിംഗ് പ്ലാറ്റ്ഫോമുകളിലും കുട്ടികള്ക്കൊതൊരെയുള്ള ലൈംഗിക ചൂഷണം തുടരുകയാണ്.
അമേരിക്കയിലെ പ്രമുഖ പത്രപ്രവര്ത്തറകന്നടത്തിയ നിരീക്ഷണവും ഗവേഷണവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രിയ സോഷ്യല്നെറ്റ്വര്ക്ക് സൈറ്റായ ഫേസ്ബുക്കില്പതിനാലുകാരിയായി എത്തിയ ഇദ്ദേഹത്തെ നിമിഷങ്ങള്ക്ക കം തേടിയെത്തിയത് പതിനായിരങ്ങളാണ്. ഫേസ്ബുക്കില്അംഗത്വമെടുത്ത് കേവലം 90 സെക്കന്ഡിിനുള്ളില്‍ ‘ഇവളെതേടി ഒരു മധ്യവയസ്കന്എത്തിയത്രെ. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് ഇവളുടെ സെക്സ് വിവരങ്ങള്മാത്രമായിരുന്നു. എന്തിന്, ഇവളെ ഒരിക്കല്പോലും പരിചയമില്ലാത്ത അദ്ദേഹം ലൈംഗിക ബന്ധത്തിന് വരെ ക്ഷണിച്ചുവത്രെ.
ഫേസ്ബുക്കില്തന്നെ തേടിവന്നവരില്മിക്കര്വതര്ക്കും കാമം മാത്രമായിരുന്നു ലക്ഷ്യം്. തുണിയുരിയുന്ന പരലുടെയും ചോദ്യങ്ങള്തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ് ചിലര്ക്ക് അറിയേണ്ടത്, ചിലര്ക്ക് ചീത്ത വാക്കുകള്പ്രചരിപ്പിക്കാനാണ് താത്പര്യം. അതെ, ഫേസ്ബുക്കില്ആദ്യമായി അംഗത്വമെടുത്ത പതിനാലുകാരി നിമിഷങ്ങള്ക്ക്കം പീഡിപ്പിക്കപ്പെട്ടു. ഒരു തരത്തില്പറഞ്ഞാല്ഓണ്ലൈലന്വഴിയുള്ള ബലാത്സംഗമായിരുന്നു അത്.
ഇത് കുട്ടിയുടെമാത്രം കഥയല്ല. സോഷ്യല്നെറ്റ്വര്ക്് സൈറ്റുകളില്നടക്കുന്ന ചൂഷണങ്ങളുടെ കണക്കെടുത്താന്ഞെട്ടിപോകും. ഇത്തരം ബന്ധങ്ങള്ആസ്വദിക്കുന്ന കുട്ടികള്നിരവധിയാണ്. ഇത്തരം കുട്ടികളെ രക്ഷിതാക്കള്ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് നെറ്റ് വിദഗ്ധര്പറയുന്നത്.
അതേസമയം, ഇത്തരം ബന്ധങ്ങള്ക്ക് പിന്നില്പ്രവര്ത്തിയക്കുന്നവര്യഥാര്ത്ഥ ഐഡിയില്വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പലരും മുഖം മൂടി ധരിച്ചാണ് നെറ്റ്ലോകത്തെ ചൂഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. മിക്ക സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളിലും അനോനിമസായി അംഗത്വമെടുക്കാനും ചാറ്റ് ചെയ്യാനും അവസരം നല്കുടന്നുണ്ട്.
സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളില്അംഗത്വമെടുക്കുന്ന പുരുഷന്മാരില്ഭൂരിഭാഗവും സുഹൃത്തുക്കാളായി സ്വീകരിക്കുന്നതും അന്വേഷിക്കുന്നത് സ്ത്രീകളെ മാത്രമാണ്. അതും യുവതികളെ മാത്രം. ഇത്തരം ചൂഷണങ്ങള്ക്ക് അടിപ്പെടുന്ന യുവതികള്നിരവധിയാണെന്നാണ് വിവിധ പഠന റിപ്പോര്ട്ടുങകള്വ്യക്തമാക്കുന്നത്.
അമേരിക്കയില്ഒരു പോലീസ് ഉദ്യേഗസ്ഥന്ഇത്തരത്തില്വ്യാജ പ്രൊഫൈലുണ്ടാക്കി അന്വേഷണം നടത്തി. നല്ല ചിത്രവും അഞ്ചടി രണ്ട് ഇഞ്ച് നീളവും മ്യൂസിക്, ഡാന്സ്ഫ ഇഷ്ടപ്പെടുന്നു, സ്ത്രീ എന്ന വിവരങ്ങള്വച്ചാണ് പ്രമുഖ സോഷ്യല്നെറ്റ്വര്ക്ക് സൈറ്റില്അംഗത്വമെടുത്തത്. പേജ് ലൈവില്വന്ന് അഞ്ചു മിനിറ്റിനകം നെറ്റ്ലോകത്തെ പുരുഷന്മാരില്നിന്ന് സന്ദേശങ്ങള്വന്നുക്കൊണ്ടിരുന്നു. എല്ലാവര്ക്കും അറിയേണ്ടത് എസ് എല്‍’ മാത്രം. വയസ്സ്, സ്ത്രീയാണോ, സ്ഥലം എവിടെ എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
ഇത്തരം വിവരങ്ങള്ചോദിക്കുന്നവര്എല്ലാം കാമഭ്രാന്തന്മാര്ആയിരിക്കുമെന്ന് ഉറപ്പ് വരുതാമെന്നാണ് ഇദ്ദേഹം പറയുന്നത്. സ്ത്രീയല്ല, പുരുഷന്ആണെന്ന് തിരിച്ച് സന്ദേശം അയച്ചാല്പിന്നെ അവരെ വഴിക്ക് കാണില്ല. സ്ത്രീയാണെന്ന് അറിഞ്ഞാല്അടുത്ത ചോദ്യങ്ങള്വരും. കാമുകന്ഉണ്ടോ, സെക്സ് ഇഷ്ടപ്പെടുന്നുവോ, ലൈംഗിക ബന്ധത്തില്ഏര്പ്പെങട്ടിട്ടുണ്ടോ, ഉണ്ടെങ്കില്വിവരങ്ങള്‍... അങ്ങനെ എന്തൊക്കെ അറിയാനുണ്ടോ എല്ലാം ചോദിച്ചിരിക്കും.
അതെ, സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളില്സ്ഥിരമായി സന്ദര്ശ്നം നടത്തുന്ന യുവതികള്ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായി അറിയാത്ത അംഗങ്ങളെയും റിക്വസ്റ്റുകളും നിരസിക്കുക. ചാറ്റിംഗ് പ്ലാറ്റ്ഫോമുകളില്കയറുമ്പോഴും ശ്രദ്ധിക്കുക. പെണ്കുംട്ടികള്പൂര്ണക വ്യക്തിവിവരങ്ങള്ഒരിക്കലും നെറ്റില്പ്രസിദ്ധികരിക്കരുത്. വിലപ്പെട്ട രേഖകള്ആരും ആര്ക്കും തന്നെ കൈമാറരുത്.


         നന്ദി ....
          jaijune....

വിണ്‍മലര്‍ തോപ്പിലെ പൊന്‍ പനിനീര്‍ പൂവിനു....

 വിണ്‍മലര്‍  തോപ്പിലെ പൊന്‍ പനിനീര്‍ പൂവിനു.....

                            അറിയില്ല എപ്പോഴോ മധുരമാം നിന്‍നാമം....
                            കേള്‍പതെന്‍ ഓര്‍മയില്‍ വിന്സന്ധ്യെ.....
                            മുന്പോരിക്കലുമേറ്റിടാത്തനുഭൂതി....-
                            യുണര്‍ത്തിയദാദ്യമാം  നിന്‍ ദര്‍ശനം...
                            പിന്നെയും പിന്നെയും  കാണുംമ്പോഴോക്കെയും....
                            എന്‍മനം ചാഞ്ഞിടും ലകഷ്യമാം  നിന്‍മനം...
                             തവണകള്‍ തടഞ്ഞു ഞാനാകുതിപ്പിനെ....
                             കഴിഞ്ഞീടുന്നിലത്തില്‍  ഞാന്‍ പിന്മാറി....  
                             വിളങ്ങിടും നിന്‍ മുഖം കാണാതിരിക്കുകില്‍.....
                             പിടഞ്ഞിടും എന്മനം ഞാന്‍ പോലുംമറിയാതെ....
                             രാവിന്‍റെ നെറുകയില്‍  നിദ്ര വഴിമാറി....
                             ജാഗരം കൊള്ളുന്നു നിന്നെയോര്‍ത്തു... 


                                             

Monday, April 4, 2011

മുഹമ്മദ് റഫി എന്ന ചരിത്രം......

മുഹമ്മദ് റഫി എന്ന ചരിത്രം


ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും മുഹമ്മദ് റഫിയെപ്പോലെ പാടാന്‍ ശ്രമിച്ചിട്ടില്ല. കുട്ടിക്കാലംതൊട്ടേ ഞാന്‍ മലയാളഗാനങ്ങളുമായിട്ടാണ് ബന്ധപ്പെട്ടുപോന്നിരുന്നത്. അന്യഭാഷാഗാനങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും അവയൊന്നും പാടിയിട്ടില്ല. കുട്ടിക്കാലത്തെ ഓര്‍മകളില്‍ ജ്വലിച്ചുനില്ക്കുന്നത് തമിഴ് ഗായകന്‍ ടി.എം. സൗന്ദര്‍രാജനാണ്. തമിഴിന്റെ താരസ്ഥായിയിലുള്ള വിളികള്‍ എല്ലാം അദ്ദേഹത്തിന്റെതായിരുന്നു. ശിവാജി ഗണേശന്റെ അമിതാഭിനയവും സൗന്ദര്‍രാജന്റെ ഗാനങ്ങളുമായിരുന്നു എന്റെ മനസ്സിലുറച്ചത്. ഇടയ്‌ക്കൊക്കെ മറ്റൊരു ഭാവാത്മകതയായി പി.ബി. ശ്രീനിവാസും. സ്ത്രീശബ്ദത്തില്‍ പി. സുശീലയും ജാനകിയും. ഹിന്ദി ഗാനങ്ങളുമായോ ഹിന്ദി സിനിമയുമായോ വലിയ ബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. ഹിന്ദിയിലെ ആദ്യകാലസിനിമകളില്‍ ചിലതൊക്കെ കണ്ടത് മുതിര്‍ന്നതിനുശേഷമായിരുന്നു. പ്രീഡിഗ്രി തോറ്റ് തലശ്ശേരിയില്‍ ട്യൂഷനു പോകുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് മുകുന്ദ് ടാക്കീസിലും പ്രഭാ ടാക്കീസിലും ഹിന്ദിസിനിമകള്‍ കാണാന്‍ പോകുമായിരുന്നു. അപ്പോഴേക്കും നായകന്മാരെല്ലാം മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് രാജ്കപൂര്‍, ദിലീപ് കുമാര്‍, അശോക് കുമാര്‍, നര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായിവന്ന സിനിമകളൊന്നും കാണാനെനിക്കു കഴിഞ്ഞില്ല. ഞാന്‍ കണ്ട നായകന്മാര്‍ ധര്‍മേന്ദ്ര, വിനോദ് ഖന്ന, രാജേഷ്ഖന്ന തുടങ്ങിയവരായിരുന്നു.

പക്ഷേ, മുഹമ്മദ് റഫി എന്ന ഗായകന്‍ പഴയ നായകരില്‍നിന്നും പുതിയ നായകരില്‍ എത്തിയിരുന്നു. തന്റെ ആലാപനശൈലിയുടെ ആധിപത്യം അദ്ദേഹം തുടരുകയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി നമ്മെ ഭരിക്കുന്ന ശൈലികള്‍ നമുക്കു ഗുണംചെയ്യുമോ എന്നു പരിശോധിക്കേണ്ടതാണ്. മലയാളത്തില്‍ യേശുദാസാണ് ഇതേ അവസ്ഥയില്‍ ഉള്ളത്. ഇതേകാലത്തു ജീവിച്ചിരുന്ന മറ്റു ഗായകരില്‍നിന്നും ഇവര്‍ക്ക് എന്തു വ്യത്യസ്തതയാണുണ്ടായിരുന്നത് എന്നൊക്കെ ആലോചിക്കാവുന്നതാണ്. സംഗീതത്തിന്റെ കാര്യത്തിലായതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മനസ്സില്‍ സ്വരൂപിച്ചാല്‍ത്തന്നെ എഴുതുക പ്രയാസമാവും. അതൊരനുഭവമാണ്. മൂര്‍ത്തമായ ഒരു കലയല്ല സംഗീതം. അതു നമ്മെ സ്​പര്‍ശിക്കുന്നത് എങ്ങനെയാണെന്നു തൊട്ടുകാണിക്കുക പ്രയാസം. അനുഭവിച്ചുതന്നെ അറിയാന്‍ ശീലിക്കണം. ഇങ്ങനെ ശീലിക്കാതെ ശീലംകൊണ്ടും അനുഭവിക്കാവുന്ന ഗാനങ്ങളുണ്ട് എന്നാണെന്റെയൊരു തോന്നല്‍. ചില ഗാനങ്ങള്‍ കേള്‍ക്കാന്‍ ശീലിച്ചാലും പാടുമ്പോഴുള്ള അനുഭവം വ്യത്യസ്തമായിരിക്കും. പ്രസ്തുത ഗായകന്‍ പാടിവെച്ചതിനെക്കാളും അതിലുണ്ട് എന്ന തോന്നല്‍ ഉണ്ടാകുന്നു. ഇതെല്ലാം നമ്മുടെ നിരീക്ഷണങ്ങളിലൂടെയേ വ്യക്തമാകൂ. ഇതില്‍ റഫിയുടെ ഗാനങ്ങള്‍ എവിടെ നില്ക്കുന്നുവെന്നു പരിശോധിക്കുവാനും ഞാന്‍ തുനിയുന്നില്ല. ഒരുപക്ഷേ, ഈ അംശങ്ങളെല്ലാം അതില്‍ ചേര്‍ന്നിരിക്കണം. കേള്‍ക്കാന്‍ ശീലമാവശ്യമില്ല എന്ന ഘടകവും ശീലിച്ചു കേട്ടാല്‍ പുതിയ അനുഭവങ്ങള്‍ ഉണ്ടാക്കുന്ന ഘടകവും പാടിനോക്കുമ്പോള്‍ നമ്മെ മറ്റൊരനുഭവത്തിലേക്കു നയിക്കാന്‍ കഴിയുന്ന ഘടകവും ഒക്കെ അതില്‍ ഒത്തുചേര്‍ന്നിരിക്കാം എന്ന് എനിക്കു തോന്നുന്നു.

അദ്ദേഹത്തിന്റെ ഇന്നയിന്ന ഗാനങ്ങള്‍ എന്ന ഒരു ലിസ്റ്റ് നിരത്താന്‍ ഞാനശക്തനാണ്. ഒരിക്കല്‍ വടകര ജയഭാരത് ടാക്കീസില്‍ ഒരു സിനിമ കാണാന്‍ കയറി. സിനിമ തുടങ്ങിപ്പോയിരുന്നു. എന്നാലും കാണാം എന്നു കരുതി ടിക്കറ്റെടുത്ത് ഹാളിലെത്തിയപ്പോള്‍ കാണുന്നത് ഒരു ജീപ്പോടുന്നതാണ്. ഞാന്‍ സംശയിച്ചു. സ്വാമി അയ്യപ്പന്‍ കാണാനാണു പോയത്. ഇതാകട്ടെ, ഒരു ഹിന്ദി ചിത്രവും. അടുത്തിരിക്കുന്ന ആളോടു ചോദിച്ചപ്പോഴാണ് ചിരാഗ് എന്ന ഹിന്ദി സിനിമയാണെന്നു മനസ്സിലായത്. അന്നത്തെ കാഴ്ചപ്പാടില്‍ എന്നെ സ്​പര്‍ശിച്ച ഒരു ഗാനമുണ്ട് ആ സിനിമയില്‍. 'തേരി ആംഖോം' എന്ന ആ ഗാനം ഇഷ്ടപ്പെടാന്‍ എന്താണു കാരണമെന്നൊന്നും ചോദിക്കരുത്. ഇതിനെക്കാള്‍ ഗംഭീര ഗാനങ്ങളില്ലേ എന്ന ചോദ്യമുണ്ടായേക്കാം. അതെല്ലാം അപ്രസക്തമാണ്. ഗാനങ്ങളുടെ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന മാനദണ്ഡം പലപ്പോഴും അതിന്റെ പ്രശസ്തിയാണ്. അല്ലെങ്കില്‍ വിപണിയിലെ വിജയമാണ്. വൈയക്തികമായ ആസ്വാദനത്തിന്റെ അംശം തീരെ ഇല്ലാതെയാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. നമുക്കതൊക്കെ മാറ്റിവെക്കാം.

മുഹമ്മദ് റഫിയുടെ ശബ്ദത്തിന്റെ പ്രത്യേകതയെന്താണ്? അത് ഏതു സ്ഥായിയിലേക്കു പോയാലും ഒരേ ശബ്ദത്തിന്റെ തുടര്‍ച്ചയായിത്തന്നെ അനുഭവപ്പെടും. പല ഗായകര്‍ക്കും ഇതില്ല. മന്ദ്ര-മധ്യസ്ഥായികളില്‍ പാടുന്നതുപോലെയല്ല, താരസ്ഥായിയില്‍ പാടുമ്പോള്‍ മറ്റൊരു ശബ്ദമായിത്തോന്നും. അല്ലെങ്കില്‍ അതു കൃത്രിമമായ പരിശീലനംകൊണ്ടു മാത്രം സാധിക്കുന്നുവെന്നു തോന്നും. എന്നാല്‍ റഫിയുടെ കാര്യത്തില്‍ അങ്ങനെ തോന്നുകയില്ല. ഈ ശബ്ദത്തിലൂടെ ഗാനങ്ങള്‍ പുറത്തുവരുമ്പോള്‍ അതിലൊരു തത്ത്വജ്ഞാനപരമായ അംശമുണ്ടെന്നും തോന്നാറുണ്ട്. പല വികാരങ്ങളില്‍ പാടുമ്പോഴും ഈ തത്ത്വജ്ഞാനത്തിനു മുന്‍തൂക്കം വരുന്നു. പാട്ടുകളുടെയൊന്നും അര്‍ഥമറിഞ്ഞുകൊണ്ടല്ല ഞാനിതു പറയുന്നത്. സംഗീതത്തിന്റെ അര്‍ഥമറിയാന്‍ ശ്രമിച്ച ഒരാള്‍ എന്ന നിലയിലാണ്. ശബ്ദത്തിലൂടെ, ആലാപനത്തിലൂടെ പാട്ടിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിയുന്നു എന്ന തോന്നല്‍. കോമഡിയായാലും പ്രണയമായാലും വിരഹമായാലും ദുഃഖമായാലും ഒക്കെ അതിലൊരു ദാര്‍ശനികസ്​പര്‍ശം (Philosophical Touch) കൊടുക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ അദ്ദേഹത്തിനു കഴിയുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

നമ്മുടെ ചലച്ചിത്രസംഗീതത്തില്‍ മുഹമ്മദ് റഫിയുടേതായി ഒരു ബാണിയുണ്ടോ? ഉണ്ടെന്നു വിചാരിക്കുന്ന ആളാണു ഞാന്‍. ആ ശൈലിക്കാവട്ടെ, ഭാരതത്തിലെ മുഴുവന്‍ ഗായകരെയും സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്. യേശുദാസ്തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അദ്ദേഹം പാടിയിട്ടുള്ള പാട്ടുകള്‍ റഫിയുടേതായിരുന്നു, അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ച ഗായകനാണ് റഫിയെന്ന്. പിന്നീട് നാം യേശുദാസിനെ അനുകരിച്ചപ്പോഴെല്ലാം അത് റഫി ശൈലിയുടെ അംഗീകാരംകൂടിയായിരുന്നു. എത്ര തലമുറയാണ് ഈ സ്വാധീനത്തില്‍ പാടിയത്? റഫിയുടെ സംഗീതജീവിതം സഫലമായി എന്നതിനു വേറെ എന്താണു തെളിവു വേണ്ടത്? വേറിട്ട ശബ്ദങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന് ഇതിനര്‍ഥമില്ല.

നിരവധി പ്രതിഭാശാലികളായ ഗായകര്‍ അദ്ദേഹത്തിന്റെ സമയത്തും പിന്നീടും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു ശൈലി എന്ന രീതിയില്‍ പരക്കെ സ്വാധീനിച്ചത് റഫിയായിരുന്നു. ഇത് ഒരു വളര്‍ച്ചയില്ലാത്ത അവസ്ഥയാണോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരാം. അത് മറ്റൊരു വിഷയമായതുകൊണ്ട് ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ചൈതന്യവത്തായ ഒരു സ്‌കൂള്‍ ആയി റഫി മാറുകയുണ്ടായി. തലമുറകളേയും കടന്ന് അത് ഏറ്റവും പുതിയ ഗായകരെവരെ പരോക്ഷമായി സ്വാധീനിക്കുന്നുണ്ട് എന്നതു തീര്‍ച്ചയാണ്.

അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വളരെ ശ്രദ്ധിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട ഒന്നാണ് 'ദുനിയാ കേ രഖ്‌വാലേ. ബൈജു ബാവ്‌രയിലെ ഈ ഗാനം കേള്‍ക്കാത്ത ഒരു സംഗീതാസ്വാദകനും ഒരു തലമുറയിലും ഉണ്ടാവില്ല. പാട്ടിന്റെ വളര്‍ച്ച അനുവാചകന്റെ രക്തത്തിന്റെ ഊഷ്മാവു ക്രമത്തില്‍ വര്‍ധിക്കുന്ന രീതിയിലാണ്. ശുദ്ധസംഗീതം എന്നു നമ്മള്‍ പേരിട്ടുവിളിക്കുന്ന (അങ്ങനെ ഒരു ശുദ്ധസംഗീതമുണ്ടോ എന്ന കാര്യം വേറെ) സംഗീതത്തോട് ഒരു ജനതയെ മുഴുവന്‍ എങ്ങനെയാണടുപ്പിക്കുന്നത് എന്ന് നൗഷാദ് അലി റഫിയിലൂടെ കാണിച്ചുതരുന്നു. രാഗപ്രയോഗത്തിന്റെയും സിനിമയ്ക്കാവശ്യമായ നാടകീയമുഹൂര്‍ത്തങ്ങളെ സ്വാധീനിച്ചെടുക്കുന്നതിന്റെയും ഉജ്ജ്വലമായ മാതൃകയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് സംഗീതം നിര്‍വഹിക്കപ്പെടേണ്ടത് എന്നു നൗഷാദ് സംഗീതസംവിധായകരെ പഠിപ്പിച്ചു. അവര്‍ക്കൊന്നും മറ്റു മാതൃകകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ നമ്മുടെ മാതൃകകളായി ദശകങ്ങളായി ജീവിക്കുന്നു. ഈ ഗാനത്തിന്റെ ആലാപനത്തില്‍ ഏതോ ഒരു പരിപാടിയില്‍ അദ്ദേഹം വരുത്തിയ ചില മനോധര്‍മങ്ങള്‍ പിന്നീടു ഗായകര്‍ അനുകരിക്കാന്‍ തുടങ്ങി. പാട്ടിന്റെ ചരണത്തില്‍ അദ്ദേഹം ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കുകയും അത് ഗാനത്തിന്റെ വൈകാരികതയെ കൂട്ടുവാന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ അതനുകരിക്കുകയല്ലാതെ അത്തരം ചില പരീക്ഷണങ്ങള്‍ ഗാനത്തില്‍ ചെയ്തുനോക്കാന്‍ ഗായകര്‍ തുനിഞ്ഞില്ല എന്നത് മറ്റൊരു പ്രശ്‌നത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. റഫിയുടെ ഈ പരീക്ഷണം യഥാര്‍ഥ ഗാനത്തെത്തന്നെ വിസ്മരിക്കുന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. അപ്പോഴും നൗഷാദിന്റെ ഈണത്തിനൊരു ഊനവും തട്ടുന്നില്ല. അദ്ദേഹം ഒരിക്കലും അതിനെതിരു പറഞ്ഞില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. പാട്ടുകളെ സംവിധായകരുടെ കൈയില്‍നിന്ന് തട്ടിപ്പറിച്ച് തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന ഗായകരും ഇതു ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ മാധ്യമങ്ങള്‍പോലും ഗായകന്റെ പേരല്ലാതെ സംഗീതസംവിധായകന്റെ പേരു പറയാറില്ല എന്നതാണു സത്യം.

ഈ ഗാനങ്ങള്‍ ഒരിക്കല്‍പ്പോലും ഞാന്‍ വേദിയില്‍ പാടിയിട്ടില്ല. എങ്കിലും എന്റെ സ്വകാര്യമായ സന്ദര്‍ഭങ്ങളില്‍ തനിയേ ഇരുന്നു പാടുമ്പോള്‍ 'തേരി ആംഖോം', 'രഖ്‌വാലേ', 'സുഖ് കേ സബ് സാഥി' തുടങ്ങിയ ഗാനങ്ങളെല്ലാം കയറിവരും. വരികള്‍ എനിക്കറിഞ്ഞുകൂടെങ്കിലും അതൊക്കെ പാടും. ആ ഗാനങ്ങളിലെ ആലാപനത്തിന്റെതായ ടെക്‌നിക്കുകള്‍ അടുത്തറിയും. ഇവിടെ റഫിയെയും മുകേഷിനെയും കിഷോറിനെയും ഒക്കെ അനുകരിക്കുക എന്നു പറയുന്നത് അവരുടെ ശബ്ദത്തിലെ ബാഹ്യസൗന്ദര്യത്തെ അനുകരിക്കുന്നതിനെയാണ്. ആന്തരികമായ അതിന്റെ വൈകാരികാവസ്ഥയെ പ്രാപിക്കാന്‍ നമ്മുടെ ഗായകര്‍ ശ്രദ്ധിക്കാറുണ്ടോ? ഇല്ല എന്നാണെന്റെ ഉത്തരം. അവര്‍ക്കു വരുന്ന ഉച്ചാരണപ്പിശകുപോലും അതേപടി പാടുന്ന ഗായകരാണിവിടെ.

ഒരു കലാകാരന്‍, കലാസൃഷ്ടിയുടെ സൗന്ദര്യസങ്കല്പങ്ങളെ മുന്നോട്ടു നയിച്ചുവോ എന്നതാണ് പ്രധാനം. പൈങ്കിളികള്‍ എന്നു നാം വിശേഷിപ്പിക്കുന്ന സാഹിത്യകൃതികളുടെ കുഴപ്പം യഥാര്‍ഥത്തിലെന്താണ്? അത് നമ്മെ അതില്‍ത്തന്നെ നിന്നുതിരിയാന്‍ പ്രേരിപ്പിക്കുന്നു. മുന്‍പോട്ടു നയിക്കുന്നില്ല. ചിലര്‍ വായനയില്‍ മുന്‍പോട്ടു പോയിരിക്കാം. പക്ഷേ, സാമാന്യേന അത് ഒരു നിശ്ചലാവസ്ഥയാണുണ്ടാക്കുന്നത്. റഫി ഇത്തരം ഒരു നിശ്ചലാവസ്ഥയെ പ്രതിനിധീകരിക്കുന്ന ഗായകനല്ല. അത് തലമുറകളിലൂടെ പല രൂപത്തിലും ഭാഷകളിലും സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അത് സാംസ്‌കാരികചരിത്രത്തിന്റെ ചൈതന്യവത്തായ, പ്രകാശമാനമായ ഭാഗമായിത്തീരുന്നു. പക്ഷേ, ഒന്നുണ്ട്. പുതിയ തലമുറ റഫിയുടെ അനുകരണങ്ങളല്ല, റഫിയെത്തന്നെയാണ് കേള്‍ക്കേണ്ടത് എന്നു നാം ഓര്‍ക്കണം. എങ്കിലേ റഫി പുനഃസൃഷ്ടിക്കപ്പെടുകയുള്ളൂ.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)